
കിളിമാനൂർ: ലയൺസ് ക്ലബ് ഇന്റർനാഷണൽ നഗരൂർ യൂണിറ്റിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വാർഷികാഘോഷവും മുൻ ഡിസ്ട്രിക് ഗവർണർ ജോൺ ജി കോട്ടറ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.അനിൽകുമാർ,രവീന്ദ്രൻനായർ,അജികുമാർ, രാധാകൃഷ്ണൻ,ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി രാധാകൃഷ്ണൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ക്ലബ് അംഗം അനോബ് ആനന്ദിന്റെ മകൻ ആദികേശിന് മെമന്റോയും ക്യാഷ് അവാർഡും നൽകി. ഭാരവാഹികളായി പി.അശോക് കുമാർ (പ്രസിഡന്റ്),വി മുരളീധരൻ നായർ (സെക്രട്ടറി) എൻ.തുളസീധരൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.