
തെന്നിന്ത്യൻ താരങ്ങളായ വിമല രാമന്റെയും വിനയ് റായ്‌യുടെയും പൂൾ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. രണ്ടുവർഷം മുൻപാണ് വിമല രാമനും വിനയ് റായ്‌യും പ്രണയത്തിലാണെന്ന വാർത്തകൾ വന്നത്. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിവാഹ കാര്യത്തെക്കുറിച്ച് ഇരുവരും ഇപ്പോൾ പ്രതികരിക്കുന്നില്ല. വിമല രാമന്റെ വീട്ടിൽ നടക്കുന്ന ആഘോഷങ്ങളിലെല്ലാം വിനയ് റായ് പങ്കെടുക്കാറുണ്ട്. പുതിയ ചിത്രങ്ങളിൽ വിമല രാമൻ മെലിഞ്ഞ് കൂടുതൽ സുന്ദരിയായി എന്നു ആരാധകർ. 42 കാരിയായ വിമല രാമൻ ആസ്ട്രേലിയയിലെ സിഡ്‌നിയിലാണ് ജനിച്ചതും വളർന്നതും. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ വിമല രാമൻ തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിൽ സജീവമല്ല. സുരേഷ്‌ഗോപിയോടൊപ്പം ടൈം എന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്. ജയറാം തുടങ്ങി മലയാളത്തിലെ മുൻ താര നായകന്മാരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.
ഉന്നാലെ ഉന്നാതെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് വന്ന താരമാണ് വിനയ് റായ്. തുപ്പരിവാലൻ, ഡോക്ടർ എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ വഴിത്തിരിവായി. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിൽ പ്രതിനായകനായി മലയാള അരങ്ങേറ്റം നടത്തി. ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.