നാഗർകോവിൽ: കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ് നടത്തും.30ന് രാവിലെ 9മുതൽ വൈകിട്ട് 4വരെ എറച്ചകുളം അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലാണ് ക്യാമ്പ്.അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിദഗ്ദ്ധർ നേതൃത്വം നൽകും.ശസ്ത്രക്രിയയോ,തുടർ ചികിത്സകളോ ആവശ്യമായി വരുന്നവർക്ക് കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യമായി നൽകും.ഫോൺ: 8921508515.