തിരുവനന്തപുരം : പാമ്പാടി സ്മാർട്ട് വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം ഉടൻ നിർമ്മിക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കാനിരുന്നതാണെങ്കിലും അനുമതി ലഭിച്ചില്ല. സ്മാർട്ട് റവന്യൂ ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 50ലക്ഷം രൂപയുടെ ഭരണാനുമതി. ഇതിനായി കണ്ടെത്തിയ ഭൂമിയിലെ 2393 ക്യുബിക് മീറ്റർ ചുവന്ന മണ്ണ് നീക്കം ചെയ്യണം. പൊതുലേലത്തിൽ മണ്ണ് വിറ്റഴിക്കാൻ കോട്ടയം തഹസിൽദാർക്ക് നിർദ്ദേശം നൽകിയെന്നും ചാണ്ടി ഉമ്മന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.