ആലപ്പുഴ: അരൂർ- തുറവൂർ ദേശീയപാതയിലെ ആറുവരി ഫ്ലൈഓവർ നിർമ്മാണം കാരണം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ദേശീയപാതാ അതോറിട്ടിയെ അറിയിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. മഴ കനത്തതോടെ റോഡിൽ കുഴികൾ രൂപപ്പെട്ടതും വലിയ ഗതാഗത കുരുക്കും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇക്കാര്യം പരിശോധിക്കാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ദേശീയപാതാ അതോറിട്ടി അധികൃതരുടെ യോഗം വിളിച്ച് നടപടികൾക്ക് നിർദ്ദേശിക്കുമെന്നും ദെലീമയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.