ആര്യനാട്:ജയ് ജനസേവാ ഫൗണ്ടേഷന്റെ അരുവിക്കര നിയോജക മണ്ഡലം കൺവെൻഷൻ 30ന് വൈകിട്ട് 3ന് ആര്യനാട് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും.പഠനോത്സവം,ചികിത്സാ സഹായ വിതരണം,ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ,ഉന്നത വിജയികളെ അനുമോദിക്കൽ എന്നിവ നടക്കും.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ഡി.സത്യജോസ്,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ.രതീഷ്,അയിത്തി അശോകൻ,വി.എസ്.ഡി.പി സംസ്ഥാ നമിതിയംഗം ഉഴമലയ്ക്കൽ സുഭാഷ്,ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് നെല്ലിക്കാട് സുനി എന്നിവർ സംസാരിക്കും.