
കിളിമാനൂർ: കനത്ത മഴയിൽ വീട് തകർന്നു.പഴയകുന്നുമ്മൽ അടയമൺ മേലെ പയ്യനാട് ഗിരിജയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.ഗിരിജയും മകനും താമസിക്കുന്ന മൺക്കട്ട കൊണ്ട് നിർമ്മിച്ച് ഷീറ്റ് മേഞ്ഞ വീടാണ് തകർന്നത്.മേൽക്കൂര തകർന്നതോടെ മഴയിൽ വെള്ളം മുഴുവൻ വീടിനകത്തേയ്ക്ക് കയറി വാസയോഗ്യമല്ലാത്ത സ്ഥിതിയാണ്.