
സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ വിശേഷങ്ങളുമായി എസ്‌തർ അനിൽ എത്താറുണ്ട്. സ്റ്രൈലിഷ് ലുക്കിലെ എസ്തറുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. അതീവ ഗ്ളാമറസ് ലുക്കിൽ ചിത്രങ്ങളിൽ എസ്‌തർ എത്താറുണ്ട്. പുതിയ ചിത്രങ്ങളിൽ എസ്തർ കൂൾ എന്ന് ആരാധകർ. അടുത്തിടെ മാലിദ്വീപിൽ സ്രാവുകൾക്കൊപ്പം നീന്തുന്നതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. മാലിദ്വീപിൽ സ്നോർക്കലിങ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചു. എസ്തറിന്റെ ഫാഷനും യാത്രകളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ബാലതാരമായി നല്ലവൻ, കോക്ക് ടെയിൽ, വയലിൻ , ഡോക്ടർ ലൗ, മല്ലുസിംഗ്, ആഗസ്റ്റ് ക്ളബ്, ഒരുനാൾ വരും എന്നീ ചിത്രങ്ങളിൽ അഭിനയിച്ച എസ്തർ ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യത്തിൽ അനുമോൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയാവുന്നത് ദൃശ്യ 2 മലയാളം, തെലുങ്ക് പതിപ്പിലും എസ്‌തർ അഭിനയിച്ചു. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. ജാക്ക് ആൻഡ് ജിൽ ആണ് എസ്തറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.