preview

'ആലോകം : Ranges of Vision നു ശേഷം ഡോ. അഭിലാഷ് ബാബു രചനയും സംവിധാനവും നിർവഹിച്ച ''മായുന്നു, മാറി വരയുന്നു, വിശ്വാസങ്ങളിൽ'' എന്ന ഫീച്ചർ സിനിമയുടെ പ്രിവ്യു ഇന്ന് വൈകിട്ട് 5ന്ചലച്ചിത്ര അക്കാദമിയുടെ കിൻഫ്ര പാർക്കിൽ സ്ഥിതി ചെയ്യുന്ന രാമു കാര്യാട്ട് മിനി സ്ക്രീനിൽ നടക്കും. സൂര്യ എസ്, ഗൗതമി ആർ, ഷെറിൻ കാതറിൻ, പ്രദീപ് കുമാർ, മെൻഷിൻ, ആരോമൽ .ടി, അനിൽ ഇ.പി എന്നിവരാണ് അഭിനേതാക്കൾ. വീക്ക് എൻഡ് അക്കാദമിയ തിരുവനന്തപുരത്തിന്റെ ബാനറിൽ ജനകീയ ധനസമാഹരണത്തിൽ നിർമ്മിച്ച രണ്ടാമത്തെ ചിത്രമാണ്.

ക്യാമറ : ജോസ് മോഹൻ. എഡിറ്റ് : ഹരി ഗീത സദാശിവൻ, സൗണ്ട് ഡിസൈൻ : ഷാബു ചെറുവല്ലൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ് : ഡോ. ആരോമൽ. ടി, അഭിജിത് ചിത്രകുമാർ.

ആസ്വാദകരെയും ചലച്ചിത്ര പ്രവർത്തകരെയും സിനിമ കണ്ട് വിലയിരുത്തി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ സംവിധായകൻ ക്ഷണിച്ചു.