പാലോട്: ഗ്രാമീണ മേഖലയിലും ആദിവാസി മേഖലകളിലും പനിബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. പനി കൂടാതെ ഡെങ്കിപ്പനി, എലിപ്പനി എന്നിവ ബാധിച്ചവരും ചികിത്സയിലാണ്. പനി ബാധിക്കുന്ന ഭൂരിപക്ഷം പേർക്കും രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതും കഠിനമായ ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. ഇടയ്ക്കിടെയുള്ള മഴയും പകർച്ചവ്യാധി പടരുന്നതിന് കാരണമാകുന്നുണ്ട്.
വൈറൽ പനി ബാധിതരാണ് കൂടുതലും ചികിത്സയിലുള്ളത്. പനി വിട്ടുമാറിയാലും ചുമയും ക്ഷീണവും കലശലാണ്. ആദിവാസി മേഖലകളിൽ പനി പടർന്നുപിടിക്കുന്നത് നിയന്ത്രിക്കുന്നതിൽ വീഴ്ചവരുന്ന സാഹചര്യം ഉണ്ടായാൽ ആശുപത്രികളിലെ സൗകര്യങ്ങൾ അപര്യാപ്തമായ സാഹചര്യമാണ് നിലവിൽ. ആരോഗ്യ വകുപ്പിന്റെ ഇടപെടലാണ് ഇനി ആവശ്യം.