ബാലരാമപുരം: ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീർത്ഥാടന ദേവാലയത്തിലെ തിരുഹൃദയ സമാപന തിരുകർമ്മങ്ങൾ 29,​30 തീയതികളിൽ നടക്കും.29ന് വൈകിട്ട് 5.30ന് ജപമാല,6.15ന് ഫാദർ വിജിൻ എസ്.ആഞ്ചലോസിന്റെ നേതൃത്വത്തിൽ സന്ധ്യാവന്ദന പ്രാർത്ഥനയും തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണവും,​30ന് വൈകിട്ട് 4.30ന് ജപമാല,ദിവ്യകാരുണ്യ ആരാധന,തുടർന്ന് 6.15ന് ഡോ.ഗ്ലാഡിൻ അലക്സിന്റെ മുഖ്യകാർമ്മികത്വത്തിൽ സമാപന സമൂഹദിവ്യബലിയും,​ആഴകുളം ഇടവക വികാരി ഫാ.യൂജിൻ ബ്രിട്ടോ വചനസന്ദേശവും നൽകും.