തിരുവനന്തപുരം: വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം ഇന്നും നാളെയും വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശ് അറിയിച്ചു. ഇന്ന് പതിവ് പൂജകൾക്ക് പുറമെ രാവിലെ 5.30ന് അഷ്ടദ്രവ്യസമേതം മഹാഗണപതിഹോമവും,8ന് ചെറിയ ഉദേശ്വരം നാരായണീയ സമിതിയുടെ ദേവീമാഹാത്മ്യ പാരായണവും,8.30ന് യോഗീശ്വര ക്ഷേത്രത്തിൽ വിശേഷാൽ പൂജയും,ദീപാരാധനയും കാണിക്ക സമർപ്പണവും,10ന് ശ്രീ ഋഷി ഗ്ലോബൽ സത്സംഗം സ്ഥാപക ഗുരു ശ്രീ ഋഷി സാഗർ നയിക്കുന്ന ആനന്ദ സത്സഗം,പ്രഭാഷണം,ധ്യാനം,ഭജൻസ്,സംശയനിവാരണം എന്നിവയും തുടർന്ന് വിശേഷാൽ അഭിഷേകവും നാഗർകാവിൽ നൂറുംപാലും നിവേദിച്ച് നാഗരൂട്ടും,വൈകിട്ട് 5.30ന് ഗൗരീശപട്ടം എൻ.എസ്.എസ് വനിതാ സമാജത്തിന്റെ ഭജനയും 6.25ന് അലങ്കാര ദീപാരാധനയും 7ന് ഭഗവതി സേവയും തുടർന്ന് കവടിയാർ നൃത്തവേദി സ്കൂൾ ഓഫ് ഡാൻസിന്റെ ഡാൻസും നടക്കും.നാളെ രാവിലെ 5.30ന് അഷ്ടദ്രവ്യ സമേതം മഹാഗണപതി ഹോമവും,7ന് വിശേഷാൽ തൃക്കളഭ പൂജ,9.30ന് പൊങ്കാല,തുടർന്ന് കുന്നപ്പുഴ തത്ത്വമസി ഭജൻസിന്റെ ഭക്തി ഗാനാമൃതം,10.45ന് തൃക്കളഭാഭിഷേകം,12.30ന് പൊങ്കാല നിവേദ്യവും,തുടർന്ന് പ്രസാദ ഊട്ടും,വൈകിട്ട് 5ന് ശ്രീമൂകാംബിക ഉപാസക സമിതിയുടെ ദേവീ മഹാത്മ്യപാരായണം,6.30ന് പുഷ്പാഭിഷേകം,7ന് ഔഷധക്കഞ്ഞി വിതരണം,തുടർന്ന് താരാജീവനും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തവും നടക്കും.