
തിരുവനന്തപുരം: ടി.പിയെ കൊലപ്പെടുത്തിയ രീതിയിൽ സി.പി.എം ഇനിയും ആരെയെങ്കിലും ഇല്ലാതാക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് സംരക്ഷണം നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയും പാർട്ടിയും നല്കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിൻബലം. ആകാശ് തില്ലങ്കേരി വീണ്ടും വധഭീഷണിയുമായി വന്നത് സി.പി.എം സമുന്നത നേതാക്കളുടെ അറിവോടെയാണ്. ടിപിയെ കൊല്ലുന്നതിനു മുമ്പും സമാനമായ ഭീഷണികൾ ഉയർന്നിരുന്നു. അന്ന് കുലംകുത്തിയെന്ന് വിളിച്ച് ഭീഷണി മുഴക്കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി.