വെള്ളറട: കാരക്കോണം സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയബറ്റിക് ഫുഡ്,ഫിസിക്കൽ മെഡിസിനും പുനരധിവാസവും (പി.എം.ആർ),ഇ.എൻ.ടി ലാന്റോളജി ക്ളിനിക്കുകളുടെ പ്രവർത്തനം ആരംഭിച്ചു.പ്രമേഹ രോഗങ്ങളിൽ പാദങ്ങളിലും കാലുകളിലും കാണുന്ന രൂപഘടന മാറ്റവും ഭേദമാകാത്ത വ്രണങ്ങൾക്കുള്ള ചികിത്സ,ഹൃദയാഘാതവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പക്ഷാഘാതം,പാർക്കിൻസൺസ്,മറവിരോഗം,കുട്ടികളിലെ വളർച്ച താമസം,സെറിബ്രൽ പൾസി തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സകളും പി.എം.ആർ ക്ളിനിക്കിൽ ലഭിക്കും.കാൻസർ,നാഡി രോഗികൾക്കും ചികിത്സ ലഭിക്കും. അത്യാധുനിക സജ്ജീകരണങ്ങളോടെ ലഭ്യമാക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ രോഗികൾക്ക് ലഭിക്കണമെന്ന ലക്ഷ്യത്തിലാണ് ഈ ക്ളിനിക്കുകളുടെ പ്രവർത്തനമെന്ന് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ജെ.ബെനറ്റ് എബ്രഹാം പറഞ്ഞു.