hi

കിളിമാനൂർ:കസ്തൂർബാ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ശതാബ്ദി വർഷാചരണവും നടന്നു.പോങ്ങനാട് ശാഖാ മന്ദിരത്തിൽ നടന്ന ചടങ്ങ് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയകോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എസ്.വിദ്യാനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷാ വിജയികൾക്ക് അവാർഡ്,നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് പുരസ്കാരം,സ്കൂളുകൾക്ക് നോട്ട് ബുക്ക്,ഗ്രൈൻഡർ എന്നിവ നൽകി.ഒ.എസ്.അംബിക എം.എൽ.എ,കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്,ടി.ബേബി സുധ,ജി.ജി.ഗിരികൃഷ്ണൻ,ടി.അയ്യപ്പൻ നായർ,ബൻഷബഷീർ,ജി.രാധാകൃഷ്ണൻ,എം.ഷാജഹാൻ, എൻ.സുദർശനൻ,എ.ഇബ്രാഹിംകുട്ടി,എ.എം.റാഫി,എസ്.ഷിബു,ബി.പ്രേമചന്ദ്രൻ,കെ.പ്രദീപ് കുമാർ,എൻ.പ്രകാശ് എന്നിവർ സംസാരിച്ചു.