തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാർ അടിയന്തിരാവസ്ഥയ്ക്ക് എതിരായി ലോക‌്സഭയിൽ പ്രമേയം പാസാക്കിയതും പ്രസിഡന്റിന്റെ പാർലമെന്റ് പ്രസംഗത്തിൽ അടിയന്തിരാവസ്ഥയ്ക്ക് എതിരായി ശക്തമായ പരാമർശം നടത്തിയതും ആത്മാർത്ഥതയോടെയാണെങ്കിൽ അടിയന്തരാവസ്ഥ പീഡിതർക്ക് പെൻഷനും ചികിത്സാനുകൂല്യങ്ങളും നൽകാൻ തയ്യാറാവണമെന്ന് അസോസിയേഷൻ ഫോർ സ്റ്റുഡന്റ്സ് വിക്റ്റിംസ് ഒഫ് നാഷണൽ എമർജൻസി പ്രസിഡന്റ് അഡ്വ. ജി.സുഗുണൻ ആവശ്യപ്പെട്ടു. അടിയന്തിരാവസ്ഥയ്ക്ക് എതിരായി ഏറ്റവും ശക്തമായ പോരാട്ടം തങ്ങളാണ് നടത്തിയതെന്ന് അവകാശപ്പെടുന്ന ആർ.എസ്.എസ് നരകയാതന അനുഭവിക്കുന്ന രാജ്യത്തെ അടിയന്തിരാവസ്ഥ പീഡിതർക്ക് ആനുകൂല്യങ്ങൾ അനുവദിക്കാൻ മുൻകൈയെടുക്കണമെന്നും അദ്ദേഹം പ്രസ്ഥാവനയിൽ പറഞ്ഞു.