photo
ഫോട്ടോ ക്യാപ്ഷൻ ..ഇക്ബാൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സ്നേഹവീട് ബിൻഷക്ക് സമ്മാനിച്ചപ്പോൾ

പാലോട്: പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സ്നേഹവീട് ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ബിൻഷയ്ക്ക് നൽകി.സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.അൻസർ താക്കോൽദാനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് വാഴോട് ഷറഫുദ്ദീൻ അദ്ധ്യക്ഷനായി.തിരുവനന്തപുരം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.സുധ ഉന്നത വിജയികൾക്കുള്ള അവാർഡുദാനം നിർവഹിച്ചു.ഹയർ സെക്കൻഡറി എൻ.എസ്.എസ് സ്റ്റേറ്റ് കോഓർഡിനേറ്റർ ഡോ.ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി.റീജിയണൽ പ്രോഗ്രാം കോഓർഡിനേറ്റർ ബിനു,ഇക്ബാൽ കോളേജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ.എം.അബ്ദുൾ സമദ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം,ജില്ലാപഞ്ചായത്തംഗം സോഫി തോമസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന അജ്മൽ,ഹെഡ്മിസ്ട്രസ് ഷീജ.എസ്.ബീഗം,വാർഡ് അംഗം നസീമ ഇല്യാസ്,എൻ.എസ്.എസ് നെടുമങ്ങാട് ക്ലസ്റ്റർ കൺവീനർ ചിദ്രൂപ്,ഷീജ ബീഗം,ലീന,റസിയ അൻസർ,സുമയ്യ,ഷക്കീല എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.റസീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സലിം നന്ദിയും പറഞ്ഞു.ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പത്താമത്തെ വീടാണ് ബിൻഷയുടേത്.