
നെടുമങ്ങാട് : തിരുവട്ടാർ ആദികേശവപെരുമാൾ ക്ഷേത്രത്തിലെ തിരുവിതാംകൂർ രാജ പ്രതിനിധി നെടുമങ്ങാട് മേലാങ്കോട് പറണ്ടോട് അമുന്തുരുത്തിമഠത്തിൽ രാജശേഖരരു (98) നിര്യാതനായി. 1974 മുതൽ 2007 വരെ ക്ഷേത്രത്തിൽ ശ്രീകരണസ്ഥാനീയുമായിരുന്നു. ആറ്റൂർ മഹാദേവ ക്ഷേത്രം, മണമ്പൂർ ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം, കീഴ്പേരൂർ തിരുപാൽക്കടൽ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം എന്നിവയുടെ പാരമ്പര്യ ട്രസ്റ്റിയായിരുന്നു. മക്കൾ: അജിതകുമാരി, ലേഖദേവി, ജയശ്രീ, ശ്രീലത,സന്തോഷ്, പരേതനായ ജ്യോതിബാസു. മരുമക്കൾ: നീലകണ്ഠ ഭട്ടതിരി, കൃഷ്ണശർമ,ശാന്തി, കുഞ്ഞികൃഷ്ണൻ, ശ്രീകണ്ഠൻ,പ്രശാന്തി. സഞ്ചയനം 30 ന് അമുന്തുരുത്തിമഠത്തിൽ. പിണ്ഡാദിക്രീയകൾ ജൂലായ് 6,7,8 തീയതികളിൽ.