തിരുവനന്തപുരം∙ സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായി മാദ്ധ്യമപ്രവർത്തകനായ ഡോ.സോണിച്ചൻ പി.ജോസഫ്,കൊട്ടിയം എൻ.എസ്.എസ് കോളേജ് അദ്ധ്യാപകനായിരുന്ന ഡ‍ോ.എം.ശ്രീകുമാർ, തൃശൂർ കേരളവർമ്മ കോളേജ് അദ്ധ്യാപകനായിരുന്ന ടി.കെ.രാമകൃഷ്ണൻ എന്നിവർ ചുമതലയേറ്റു.തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായർ സത്യവാചകം ചൊല്ലിക്കൊടുത്തു.കമ്മിഷണറടക്കം ആറ് അംഗങ്ങളാണ് വിവരാവകാശ കമ്മിഷനിലുള്ളത്. മൂന്ന് വർഷമാണ് കാലാവധി.രണ്ട് അംഗങ്ങൾ നേരത്തെ ചുമതലയേറ്റിരുന്നു.