30

ഉദിയൻകുളങ്ങര: ഇലക്ട്രിക് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ബാബുവിന്റെ മൃതദേഹവുമായി ഇന്നലെ നാട്ടുകാർ മാരായമുട്ടം ഇലക്ട്രിസിറ്റി ഓഫീസ് ഉപരോധിച്ചു.ഇലക്ട്രിക് കമ്പി പൊട്ടിക്കിടക്കുന്നു എന്ന വിവരം നാട്ടുകാർ അറിയിച്ചിട്ടും ജീവനക്കാർ ചെവിക്കൊണ്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ജോലിയിൽ അലംഭാവം കാണിച്ച ജീവനക്കാർക്കെതിരെ ബോർഡ് നടപടിയെടുക്കുമെന്നും തകരാറിലായ കമ്പികൾ അടിയന്തരമായി പുനഃസ്ഥാപിക്കുമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.അതിൽ അഞ്ചുലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ അവകാശികൾക്ക് നൽകാമെന്നും കെ.എസ്.ഇ.ബി ഉറപ്പുനൽകി.ബാക്കിയുള്ള 5 ലക്ഷം നിയമാനുസൃതമായ അവകാശിക്ക് നൽകാമെന്ന് കെ.എസ്.ഇ.ബി ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നിന്ന് മൃതദേഹം എടുത്തുമാറ്റിയത്.