കടയ്‌ക്കാവൂർ: സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ പ്രതിഭാസംഗമം 2024 സംഘടിപ്പിക്കും. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് കമ്മ്യൂണിറ്റി ഹാളിൽ ജൂലായ് 4ന് വെെകിട്ട് 3ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പങ്കെടുക്കും.