ചിറയിൻകീഴ്: ശാർക്കര ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ ചതയദിന വിശ്വാസി സംഗമവും ശ്രീനാരായണഗുരുദേവൻ ട്രസ്റ്റ് സ്ഥാപകാംഗം പുതുക്കരി സിദ്ധാർത്ഥന്റെ നിര്യാണത്തിൽ അനുസ്മരണവും നടന്നു.

ഗുരു ക്ഷേത്രാങ്കണത്തിൽ നടന്ന അനുസ്മരണയോഗം പുതുക്കരി മുക്കാലുവട്ടം ദേവീക്ഷേത്രയോഗം സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറിയുമായ ഗോപിനാഥൻ തെറ്റിമൂല ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോ-ഓർഡിനേറ്റർ രമണി വക്കം അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ജി ട്രസ്റ്റ് ട്രഷറർ പി.എസ്. ചന്ദ്രസേനൻ, ലൈഫ് മെമ്പർ രാജൻ സൗപർണിക,ഗുരുക്ഷേത്ര സമിതി സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,വനിത ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ,വൈസ് പ്രസിഡന്റ് രമ കോളിച്ചിറ, വനിതാ സംഘം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് ലതികപ്രകാശ്,സെക്രട്ടറി ഷീല സോമൻ,ഗുരു ക്ഷേത്ര ജില്ലാ സമിതി വൈസ് പ്രസിഡന്റ് സുരേഷ് തിട്ടയിൽ,ഗുരുക്ഷേത്രകാര്യദർശി ജി.ജയചന്ദ്രൻ,സഭവിള ശ്രീനാരായണാശ്രമം കാര്യദർശി ബാലൻ ശാർക്കര എന്നിവർ പങ്കെടുത്തു.