കല്ലമ്പലം: നാവായിക്കുളം ഗവ.സ്‌കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി അദ്ധ്യാപകനായ എസ്.ജി.സുൽജിത്ത് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന കുട്ടികളുടെ ഷോർട്ട് സിനിമയുടെ ചിത്രീകരണം തുടങ്ങി. അദ്ധ്യാപകരായ വിജയകുമാർ,സജീർ,സന്ധ്യ,ഞെക്കാട് ജി.വി.എച്ച്.എസിലെ അദ്ധ്യാപിക അർച്ചന ഉണ്ണി, വിദ്യാർത്ഥികളായ ദേവനന്ദ,പ്രണവ്,ശിവ,ആര്യ,അനശ്വര ചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.