
തിരുവനന്തപുരം: തിരുവനന്തപുരം മുൻ ജില്ലാകളക്ടർ സരള ഗോപാലൻ(85) നിര്യാതയായി. വർഷങ്ങളായി കോയമ്പത്തൂരിലെ ബൂമറാംഗ് ഗ്രീൻസ് അപ്പാർട്ട്മെന്റിലായിരുന്നു താമസം. തിരുവനന്തപുരത്തെ 13ാമത്തെ കളക്ടറായി 1973 ജൂൺ മുതൽ രണ്ട് വർഷം സേവനമനുഷ്ഠിച്ചിരുന്നു.വിവിധ സംസ്ഥാനങ്ങളിൽ റവന്യൂ,വ്യവസായ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.കേന്ദ്ര മാനവവിഭവശേഷി വികസന,വനിത ശിശുവികസന സെക്രട്ടറിയായി വിരമിച്ച ശേഷവും വനിത ശിശുവികസനവുമായി ബന്ധപ്പെട്ട സംഘടനങ്ങളിൽ സജീവമായിരുന്നു.വനിതകൾക്ക് പാലർമെന്റിൽ 33 ശതമാനമെങ്കിലും സംവരണം ലഭിക്കാൻ കഷ്ടപ്പാടാണെന്നുള്ള അവരുടെ പരാമർശം ശ്രദ്ധിക്കപ്പെട്ടു. മുൻ ലോക്‌സഭ സെക്രട്ടറി ജനറലായിരുന്ന ഭർത്താവ് എസ്.ഗോപാലനും 1967കാലഘട്ടത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു.