കല്ലമ്പലം: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നാവായിക്കുളം എസ്.ബി.സി യൂണിറ്റ് സമ്മേളനം പ്രസിഡന്റ് എം.എം.താഹ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ.പി സുഗതൻ,മുഹമ്മദ് ആസിഫ്,അനു കടയ്ക്കാവൂർ,മുഹമ്മദ് സിയാദ്,റിയാസ് കപ്പാംവിള തുടങ്ങിയവർ സംസാരിച്ചു. പുതുതായി സംഘടനയിൽ ചേർന്ന ജീവനക്കാർക്കുള്ള അംഗത്വ വിതരണം ഡി.സി.സി അംഗം എൻ.സന്തോഷ് കുമാർ നിർവഹിച്ചു. ഭാരവാഹികൾ: വി.എൽ.വിഷ്ണു (പ്രസിഡന്റ്),ബി.ബാലു,എ.ജെസ്സി (വൈസ് പ്രസിഡന്റുമാർ),എസ്.ഷിബു (ജനറൽ സെക്രട്ടറി), എം.അജിത് മോഹൻ,റിമാരാജ് (ജോയിന്റ് സെക്രട്ടറിമാർ),ജെ.നിധിൻ (ട്രഷറർ).