കല്ലമ്പലം: ഞെക്കാട് ഗവ.വി.എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ 'പാഠം ഒന്ന് ഞങ്ങളും പാടത്തേക്ക് 'എന്ന പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം ഏലായിൽ നടന്ന ഞാറ് നടീൽ ഉത്സവം ജില്ലാ പഞ്ചായത്ത് അംഗം ഗീത നസീർ ഉദ്ഘാടനം ചെയ്തു. നെൽക്കൃഷിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടന്നത്. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന,പി.ടി.എ പ്രസിഡന്റ് ഒ.ലിജ,സി.എ.രാജീവ്,ഹെഡ്മാസ്റ്റർ എൻ.സന്തോഷ്,കൃഷി ഓഫീസർ,അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. സ്‌കൂൾ വികസന സമിതി ചെയർമാനും കർഷകനുമായ എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കുട്ടിക്കർഷകർ നെൽക്കൃഷി ചെയ്യുന്നത്.