meera-nadhan

ചലച്ചിത്ര താരം മീര നന്ദൻ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതയായി. ശ്രീജു ആണ് വരൻ. ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ദിലീപ്, കാവ്യാമാധവൻ, ആൻ അഗസ്റ്റിൻ, മൈഥിലി, സ്രിന്റ എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഫഹദ് ഫാസിലിന്റെ കൈകോർത്തുപിടിച്ച് വിവാഹവേദിയിൽ എത്തിയ നസ്രിയയുടെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നത്.