
ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്ടനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച് നടി ലെന. പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എയ്റോസ് പെയ്സ് എൻജിനീയറിംഗിൽ പ്രശാന്ത് എം.ടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ച വാർത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ ലെന പങ്കുവച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്ന പ്രശാന്തിന്റെ വീഡിയോയും കുറിപ്പിനൊപ്പം ലെന പോസ്റ്റ് ചെയ്തു. വീഡിയോയിൽ ഒാർബിറ്റൽ മെക്കാനിക്സ് എന്ന ബഹിരാകാശ തത്വത്തെ തീർത്തും ലളിതമായി പ്രശാന്ത് വ്യാഖ്യാനിക്കുന്നത് കാണാം.
ജനുവരി 17ന് ബംഗ്ളൂർ മല്ലേശ്വം ക്ഷേത്രത്തിലാണ് ലെനയും പ്രശാന്തും വിവാഹിതരായത്.