കിളിമാനൂർ: പോങ്ങനാട് ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പൊതുയോഗവും നടന്നു. മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.അബ്ബാസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ചീഫ് സെക്രട്ടറി ഡോ.ഫസിലുദ്ദീൻ നിർവഹിച്ചു. ഭാരവാഹികളായി നസീർ ഖാൻ (പ്രസിഡന്റ്)​,ചന്ദ്രചൂഢൻ പിള്ള (സെക്രട്ടറി),അജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.