gdps

മധുര: ഗുരുധർമ്മപ്രചാരണസഭ തമിഴ്നാട് സംസ്ഥാന സമ്മേളനം ജൂലായ് ഒന്നിന് 3 മണിക്ക് തിരുപ്രംകുണ്ട്രം ശ്രീനാരായണഗുരു ശാന്തലിംഗസ്വാമി മഠത്തിൽ നടക്കും. ഡിവൈൻ ലൈഫ് സൊസൈറ്റി പ്രസിഡന്റ് സ്വാമി ശിവാനന്ദ സുന്ദരാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. എ.വി.എം ഗ്രൂപ്പ് ഒഫ് കമ്പനി ചെയർമാൻ എ.വി. അനൂപ് ഉദ്ഘാടനം ചെയ്യും. സ്വാമി വീരേശ്വരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ജി.ഡി.പി.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഇളങ്കോ, സംസ്ഥാന സെക്രട്ടറി അഡ്വ. മാരിയപ്പൻ കോയിൽപ്പെട്ടി എന്നിവർ പ്രസംഗിക്കും. ശാന്തലിംഗ സ്വാമി മഠത്തിൽ നിന്നും സൗജന്യമായി തയ്യൽ പരിശീലനം നേടിയ 160 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ഉണ്ടായിരിക്കും. കേരളം, തമിഴ്നാട്, സംസ്ഥാനങ്ങളിൽ നിന്നും ഗുരുധർമ്മ പ്രചരണസഭയുടെ ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.