വർക്കല: വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫാർമസിസ്റ്റ്,ലാബ് ടെക്‌നിഷ്യൻ,എക്‌സ്-റേ ടെക്‌നിഷ്യൻ, ഡ്രൈവർ,ഇലക്ട്രിഷ്യൻ വിഭാഗങ്ങളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫാർമസിസ്റ്റ് വിഭാഗത്തിൽ ജൂലായ് 10നും ലാബ് ടെക്‌നിഷ്യൻ വിഭാഗത്തിൽ 11നും എക്‌സ്-റേ ടെക്‌നിഷ്യൻ വിഭാഗത്തിൽ 12നും ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിൽ 17നുമാണ് ഇന്റർവ്യൂ. താത്പര്യമുള്ളവർ ബന്ധപ്പെട്ട അസൽ രേഖകളുമായി അഭിമുഖ ദിവസം രാവിലെ 10ന് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470 2080088, 8590232509, 9846021483.