കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും കേരഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള വളം വിതരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ നിർവഹിച്ചു.
മുട്ടയ്ക്കാട് എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന കർഷക സഭയിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. നടീൽ വസ്തുക്കളുടെ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ഭഗത്റൂഫസും ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.സാജനും നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീത,അഷ്ടപാലൻ,റാണി വത്സലൻ,പ്രമീള,കൃഷി ഓഫീസർ എസ്.ശ്രീജ,സുനിത,
അശ്വതി,സലിം ജോൺ,കേരസമിതി ഭാരവാഹികളായ സുരേഷ്,രാജശേഖരൻ,സുരേഷ് കുമാർ,ആസൂത്രണ സമിതി വൈസ് ചെയർമാൻ വിജയൻ നായർ,കാർഷിക കർമ്മ സേന സെക്രട്ടറി അരുൺ എന്നിവർ സംസാരിച്ചു.