തിരുവനന്തപുരം:നാടാർ സമുദായത്തിന് വിദ്യാഭ്യാസ മേഖലയിൽ അർഹമായ സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നാടാർ സംയുക്ത സമിതി നിവേദനം നൽകി.പ്രൊഫഷണൽ കോളേജുകളിൽ നിലവിലെ ഒരു ശതമാനത്തിൽ നിന്നു ഏഴ് ശതമാനമായി സംവരണംവർദ്ധിപ്പിക്കണമെന്നുംഹരിഹരൻ നായർ റിപ്പോർട്ട് ഉടൻ വെളിപ്പെടുത്തണമെന്നും

നിവേദനത്തിൽപറയുന്നു. നാടാർ സംയുക്ത സമിതി അദ്ധ്യക്ഷൻ ജെ ലോറൻസ്, വി. എസ് .ഡി .പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,എൻ.എസ്.എഫ് പ്രസിഡന്റ് ചൊവ്വര സുനിൽ നാടാർ,എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു