നെടുമങ്ങാട്: നഗരസഭയിൽ നിന്നും 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 25-06-24 മുതൽ 24-08-24 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിംഗ്‌ പൂർത്തിയാക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. കിടപ്പുരോഗികളുടെ മസ്റ്ററിംഗ്‌ അക്ഷയ കേന്ദ്രം ജീവനക്കാർ വീടുകളിലെത്തി പൂർത്തിയാക്കും. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടു മസ്റ്ററിംഗ്‌ പൂർത്തിയാക്കുന്നതിന് 30 രൂപയും രോഗികൾക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് 50 രൂപയും നൽകണം. സമയബന്ധിതമായി മസ്റ്ററിംഗ്‌ നടത്താത്തവരുടെ പെൻഷൻ മുടങ്ങും.