
തിരുവനന്തപുരം : സർക്കാരിന്റെ അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കണമെന്നും അധിക പ്രവൃത്തി ദിനങ്ങൾ ഉടൻ പിൻവലിക്കണമെന്നും കെ.മുരളീധരൻ. കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദ്ധ്യാപകർ ആറാം പ്രവൃത്തി ദിനത്തിലെ ക്ലസ്റ്റർ ബഹിഷ്‌കരിച്ചുകൊണ്ടാണ് എസ്.എം.വി സ്‌കൂളിൽ നിന്ന് ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്. ജില്ലാ പ്രസിഡന്റ് എ.ആർ.ഷമീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ആർ.ആത്മകുമാർ,സംസ്ഥാന ഭാരവാഹികളായ വട്ടപ്പാറ അനിൽകുമാർ,എൻ.രാജ്‌മോഹൻ,അനിൽ വെഞ്ഞാറമൂട്,എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം അരുൺ ജി.ദാസ്,സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ നെയ്യാറ്റിൻകര പ്രിൻസ്,പ്രദീപ് നാരായണൻ,ജി.ആർ.ജിനിൽ ജോസ്,ജെ.സജീന,ബിജു തോമസ്,ടി.ഐ.മധു,ബിജു ജോബായ് എന്നിവർ പങ്കെടുത്തു.