തിരുവനന്തപുരം: സമൂഹത്തിന്റെ വിവിധ തലങ്ങളെ അദൃശ്യമായി സ്വാധീനിക്കുന്നവരാണ് വിതരണ രംഗത്ത്(ഡിസ്ട്രിബ്യൂഷൻ) പ്രവർത്തിക്കുന്നവരെന്ന് വിസിൽ എം.ഡി ഡോ.ദിവ്യ.എസ്.അയ്യർ പറഞ്ഞു.
ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 'സഹയാത്രി' എന്ന വിമൻസ് ഫോറം രൂപീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ദിവ്യ. അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് വി.ഹരിച്ചന്ദ്രബാബു, സെക്രട്ടറി എൻ.എസ്.സജു, ചെയർമാൻ ഖാജാ മുഹമ്മദ്, ചെയർമാൻ ആൻഡ് സൗത്ത് സോണൽ ജനറൽ കൺവീനർ എ.വി.കണ്ണൻ, ജനറൽ സെക്രട്ടറി കെ.എസ്.ബൈജു, ട്രഷറർ എസ്.എം.ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു. വനിതാ ഫോറം ഭാരവാഹികളായി ലേഖ, രേണുക, മീര, ലക്ഷ്മിചിത്ര, അഖില എന്നിവരെ തിരഞ്ഞെടുത്തു.