കാട്ടാക്കട: കൊല്ലോട് മൈലക്കോണം അക്ഷരശ്രീ ഗ്രന്ഥശാലയുടെ വായനാ പക്ഷാചരണം ഇന്ന് വൈകിട്ട് 4.30ന് ഗ്രന്ഥശാലാ ഹാളിൽ നടക്കും. ഗ്രന്ഥശാലാ പ്രസിഡന്റ് സി.വേണുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ബ്ലോക്ക് പഞ്ചായത്തംഗം ശ്രീക്കുട്ടി സതീഷ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സുരേഷ് കാവനാട്,ബി.എൻ.റോയി, വേലായുധൻപിള്ള,ജെ.ശുഭ,ആർ.ജോസി,ഷിജിൻലാൽ,എൻ.രവി,ബിന്ദു എന്നിവർ പങ്കെടുക്കും.