തിരുവനന്തപുരം: വനമഹോത്സവം നാളെ ആരംഭിച്ച് ഏഴുവരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനവും വനമിത്ര പുസ്‌കാര വിതരണവും വനംവകുപ്പ് ആസ്ഥാനത്ത് ജൂലായ് 2ന് ഉച്ചയ്ക്ക് 2ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും.
ആന്റണിരാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ,കേരള ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി.എൻ.കരുൺ,അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ,വനംമേധാവി ഗംഗാസിംഗ്,അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ.പി.പുകഴേന്തി,ഡോ.എൽ.ചന്ദ്രശേഖർ,പ്രമോദ് ജി.കൃഷ്ണ,സഞ്ജയൻ കുമാർ,കോർപ്പറേഷൻ കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ സംസാരിക്കും.