മലയിൻകീഴ്: വിളവൂർക്കൽ ഈഴക്കോട് ഗ്രാമസേവാസമിതി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും കാര്യാലയ ഉദ്ഘാടനവും രാഷ്ട്രീയ സ്വയം സേവക സംഘം മലയിൻകീഴ് ഖണ്ഡ് മാനനീയ സംഘചാലക് കെ.ഹരികുമാർ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്‌തു. സേവസമിതി അദ്ധ്യക്ഷൻ എൻ.ദിവാകരൻനായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എഫ്.അമ്പിളി സ്വാഗതം പറഞ്ഞു. മലയിൻകീഴ് ഖണ്ഡ് ഗ്രാമവികാസ് പ്രമുഖ് ജി.ഷാബു വിളവൂർക്കൽ മണ്ഡൽ കാര്യവാഹ് അനിൽ,കുന്നുവിള സുധീഷ് എന്നിവർ സംസാരിച്ചു.