road

കഴക്കൂട്ടം: വെട്ടുറോഡ് – പോത്തൻകോട് കെ.എസ്.ടി.പി ബൈപ്പാസിലെ വെള്ളക്കെട്ട് ജനത്തിന് ഭീഷണിയാകുന്നു. വെട്ടുറോഡ് സിഗ്നൽ ഭാഗത്തു നിന്ന് സൈനിക സ്കൂൾ എത്തുന്നതിന് തൊട്ടു മുമ്പിലെത്തെ കൊടും വളവിലാണ് രൂക്ഷമായ വെള്ളക്കെട്ട്. ചെറിയ മഴയത്തു പോലും റോഡ് കാണാൻ കഴിയാത്ത തരത്തിൽ വെള്ളം പൊങ്ങും. ഇതുവഴി വരുന്ന വാഹനങ്ങൾ വെള്ളക്കെട്ട് കണ്ട് വാഹനം വെട്ടിത്തിരിക്കുന്നത് വൻ അപകത്തിനിടയാക്കുന്നു. ഇവിടെ പലതവണ ടൂവീലർ അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ചെറിയ മഴയത്തുപോലും പൊങ്ങുന്ന വെള്ളം മഴ തോർന്ന് ആഴ്ചകൾ കഴിഞ്ഞാൽ പോലും വറ്റാറില്ല. അടിയന്തരമായി ഓട നിർമ്മിക്കണമെന്നാണ് പൊതുവായ ആവശ്യം.