തിരുവനന്തപുരം: പട്ടം സ്വിഗി ഇൻസ്റ്റാമാർട്ടിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഇൻസ്റ്റാമാർട്ട് ജീവനക്കാർ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ സാധനങ്ങൾ എത്തിച്ച് മടങ്ങി വരുമ്പോൾ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലെന്നാണ് ജീവനക്കാരുടെ പരാതി. മറ്റ് സ്വകാര്യ വാഹനങ്ങൾ ഈ റോഡിൽ പാർക്ക് ചെയ്യാറുണ്ടെന്നും ഡെലിവറി ജീവനക്കാരുടെ വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് ഇന്നലെ മണിക്കൂറുകളോളം ഇൻസ്റ്റാമാർട്ട് ഡെലിവറി പ്രവർത്തിച്ചില്ല.