കടയ്‌ക്കാവൂർ: കടയ്‌ക്കാവൂർ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ പുതുതായി നിലവിൽ വരുന്ന ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
ഇന്ന് രാവിലെ 11ന് നിലയ്‌ക്കാമുക്ക് വക്കം ഖാദർ ലൈബ്രറി ഹാളിൽ പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളായ ഭാരതീയന്യായ സംഹിത (എെ.പി.സി ), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (സി.ആർ.പി.സി ), ഭാരതീയ സാക്ഷ്യ അധീനയം (എവിഡൻസ് ആക്ട് ) എന്നിവയെ സംബന്ധിച്ച് കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിലെ ജനപ്രതിനിധികൾ,സാമൂഹിക,രാഷ്ട്രീയ,സാംസ്കാരിക സംഘടന പ്രതിനിധികൾ,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ,ഗ്രന്ഥശാല ഭാരവാഹികൾ,വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ,വിദ്യാർത്ഥികൾ എന്നിവർക്കാണ് ക്ലാസ്. പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് കടയ്‌ക്കാവൂർ പൊലീസ് അറിയിച്ചു.