കല്ലമ്പലം: നാവായിക്കുളം വില്ലേജ് ഓഫീസിന് സമീപം തരിശായി കിടന്ന ഭൂമിയിൽ നാവായിക്കുളം കൃഷിഭവനും പതിമൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ഓണത്തിന് വിളവെടുക്കുന്ന രീതിയിൽ പൂക്കൃഷി ചെയ്തു. പഞ്ചായത്തംഗങ്ങളായ നാവായിക്കുളം അശോകൻ,സജീന,കൃഷി ഓഫീസർ രമ്യ,സിന്ധു,ലിജീഷ്,വില്ലേജ് അസിസ്റ്റന്റ് ബിനു,വൈശാഖ്,ദീപ,തൊഴിലുറപ്പ് മാറ്റുമാർ,തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.