
പാലോട്: ലോക സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായം (എം.എസ്.എം.ഇ) ദിനാചരണത്തിന്റെ ഭാഗമായി മേട്രോ മാർട്ടും തിരുവനന്തപുരം ചേംബർ ഒഫ് കോമേഴ്സും സംയുക്തമായി ഏർപ്പെടുത്തിയ മെട്രോ എം.എസ്.എം.ഇ അവാർഡ് സുസ്ഥിര ഭാവി സംരംഭത്തിലെ മികച്ച നേട്ടം കൈവരിച്ചതിന് വൃന്ദാവനം ഹിൽസ് പദ്ധതിക്ക് ലഭിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനിൽ നിന്ന് വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അജീഷ് കുമാർ ഏറ്റുവാങ്ങി.
എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായി. കനറാ ബാങ്ക് സർക്കിൾ ഹെഡ് കെ.എസ്.പ്രദീപ്, ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ,സെക്രട്ടറി എബ്രഹാം തോമസ്,കെ.ടി.ഡി.എ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ,മെട്രോമാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ,ഭീമ ജുവലറി ഗ്രൂപ്പ് ചെയർമാൻ ബി.ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.