
കിളിമാനൂർ: എസ്.എൻ.ഡി പി യോഗം സി.കേശവൻ സ്‌മാരക കല്ലറ യൂണിയനിലെ അടയമൺ ശാഖയിലെ വനിതാ സംഘ കൂട്ടായ്‌മ യൂണിയൻ കൺവീനറും ശിവഗിരി യൂണിയൻ സെക്രട്ടറിയുമായ അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്‌തു.
ശാഖാ പ്രസിഡന്റ് അടയമൺ എസ്.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ലാലിബാലൻ,കൺവീനർ ലയ എസ്.എസ്,അനീഷ് തട്ടത്തുമല എന്നിവർ പങ്കെടുത്തു.