കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിലെ 12 -ാം വാർഡിലുൾപ്പെട്ട പട്ട്ളയിലെ പുളിമൂട്-മുല്ലശ്ശേരി-കട്ടപ്പറമ്പ്- കടവിള റോഡുകൾ യാത്രാ യോഗ്യമാക്കാത്തതിലും പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും പ്രതിഷേധിച്ച് കരവാരം എൽ.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3 മുതൽ 5 വരെ പട്ട്‌ള മുല്ലശ്ശേരി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തും. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിപി.എം ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ ബി.പി.മുരളി, ആർ.രാമു, ഒ.എസ്.അംബിക എം.എൽ.എ, ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ, മണ്ഡലം സെക്രട്ടറി എ.എം.റാഫി, ജനതാദൾ സംസ്ഥാന സമിതിയംഗം സജീർ രാജകുമാരി തുടങ്ങിയവർ പങ്കെടുക്കും.