ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി ശാശ്വതികാനന്ദയുടെ 23-ാമത് സമാധി ദിനം ഇന്ന് ശിവഗിരിയിൽ ആചരിക്കും. രാവിലെ സമാധി സ്ഥാനത്ത് സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും ഭക്തജനങ്ങളും ചേർന്നുള്ള പ്രാർത്ഥനയും അനുസ്മരണവും ഉണ്ടായിരിക്കും.