maram-nadunnu

കല്ലമ്പലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം അമ്മയുടെ പേരിൽ ഒരു മരം പരിപാടിയുടെ നാവായിക്കുളം സൗത്ത് ഏരിയാ തല ഉദ്ഘാടനം കർഷകമോർച്ച ജില്ല പ്രസിഡന്റ് മണമ്പൂർ ദിലീപ് ഏരിയാ പ്രസിഡന്റ് രാജീവ് ചിറ്റായിക്കോടിന്റെ വീട്ടിൽ മരം നട്ട് നിർവഹിച്ചു. നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു, വാർഡ് മെമ്പർ ജിഷ്ണു എസ്. ഗോവിന്ദ്, ബി.ജെ.പി നേതാക്കളായ പ്രകാശ് പൊന്നറ, മനു കാവിൽ, ദിനേശ്, സുധി, അജിൻ തുടങ്ങിയവർ പങ്കെടുത്തു.