general

ബാലരാമപുരം: നേമം യൂണിയൻ വനിതാ സംഘം പ്രതിനിധി യോഗം യൂണിയൻ മന്ദിരം ഹാളിൽ ചേർന്നു. നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്രീകല അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ശ്രീലേഖ സ്വാഗതം പറഞ്ഞു. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ ശ്രീജിത്ത് മേലാംകോട്,​ യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,​ ഡയറക്ടർ ബോർഡ് മെമ്പർ വിളപ്പിൽ ചന്ദ്രൻ,​ കൗൺസിലർമാരായ പാമാംകോട് സനൽ,​ റസൽപ്പുരം ഷാജി,​ രാജേഷ് ശർമ്മ,​ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുമേഷ് തുടങ്ങിയവർ സംസാരിച്ചു. വനിതാസംഘം ഭാരവാഹികളായി ശ്രീദേവി (പ്രസിഡന്റ്),​ ശ്രീകല (വൈസ് പ്രസിഡന്റ്)​,​ ശ്രീലേഖ (സെക്രട്ടറി)​,​ ശൈലജ (ഖജാൻജി)​,​ കമ്മിറ്റി അംഗങ്ങളായി ബിന്ദു,​ അനു.കെ,​ ഗാനപ്രീയ,​ തിലോത്തമ,​ ശൈലജകുമാരി,​ ദീപ്തി,​ ഗിരിജ രമേശ് എന്നിവരെയും ഉപരി കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.