p-k-vidyadharan-anusmaran

വർക്കല: വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ സഹകാരിയും മുൻ കെ.പി.സി.സി മെമ്പറും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന പി.കെ.വിദ്യാധരന്റെ രണ്ടാം ചരമവാർഷിക ദിനമാചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എൻ.റോയി, ഡി.സി.സി സെക്രട്ടറി കെ.ഷിബു, നഗരസഭ മുൻ ചെയർമാൻ കെ.സൂര്യപ്രകാശ്, ഡി.സി.സി മെമ്പർ എ.കെ.ആസാദ്, സജീവ് ചിലക്കൂർ, ശശി മുണ്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.